Total Pageviews

ബിനു തിരുമല

ബിനു തിരുമല

Saturday, 27 July 2024

ആലോചനയ്ക്കിടയിൽ പുഴുവരിക്കുമ്പോൾ

 ആലോചനയ്ക്കിടയിൽ പുഴുവരിക്കുമ്പോൾ 


****************************

ഉറുമ്പരിച്ചെന്റെ നാവുതീർന്നു 

മതി.. ഇനി കൂടുതൽ പ്രസംഗം വേണ്ടായെന്ന്

തലച്ചോറ് ചിതൽപ്പുറ്റുകൾ ബുദ്ധി കൊണ്ട് നിറച്ചു 

കാതാരോ കയക്കിയെറിഞ്ഞു 

കേട്ടിടത്തോളം മതിയെന്നവർ

എല്ലാവരും മൂക്ക് പങ്കിട്ടെടുത്തു..

ഇരുന്നിട്ടും വലിയ കാര്യമില്ലെന്നവരും

ഞാൻ ജീർണ്ണിച്ചു, ഞാൻ മാത്രം

ജീർണ്ണിക്കാത്ത മനമന്ദഹാസം അറിയാൻ

ഭൂമിയിലെൻ സൗഹൃദമൊട്ടേറെ

അസ്ഥികൾ ഇതെല്ലാം കണ്ട് ചിരിക്കുന്നു 

ശാസ്ത്രലോകം നടുങ്ങുന്നു 😏

വിറയ്ക്കാത്ത സ്നേഹം

 പേനയും പിടിച്ചതാ വിറച്ചിരിക്കുന്നു

രണ്ടെണ്ണം കൂടിയേ തീരു..

അല്ലെങ്കിലീ മരം കോച്ചുന്ന മലയിലെന്നെ

മഞ്ഞു മൂടി കൊല്ലും. 

ആരെങ്കിലുമൊരു കടലാസും മഷിയും

മഞ്ഞു മലകളെ വകഞ്ഞെത്തിക്കൂ..

രണ്ടെണ്ണം കൂടിയേ തീരൂ..

നിങ്ങളുടെ ഈ പ്രിയതോഴൻറെ എഴുത്തിനു ഭംഗം വരുത്തരുതേ..

അതല്ലേ ഊഷ്മള സ്നേ


ഹാമൃതം

Sunday, 21 July 2024

 ചിതൽ പുറ്റുകളന്നെ

കുന്നിന്റെ മണം പഠിപ്പിച്ചു

കാറ്റും കരിയിലകളുമെന്നെ

സൗഹൃദം പഠിപ്പിച്ചു 

കാലങ്ങളെന്നെ ജീവിതം പഠിപ്പി


ച്ചു

 "എനിക്ക് ഞാൻ മാത്രം

നിനക്ക് നീയും

ഈ ലോകമോ വെറുമൊരു നാടകം

സ്നേഹം ഇതിനിടിയിലായി വരുന്നൂ 

സമ്പർക്കഭാഷാ ആപ്‌തവാക്യമായ് 

നമ്മെ സ്നേഹിക്കും സൗഹൃദങ്ങൾ 

തിരികെ കൊടുക്കുക അത് കടപ്പാടുകളില്ലാതെ 

അവിടെയില്ലാ നബിയോ ബുദ്ധനുമേശുവും 

ലോകമേ നീയെന്തോരപാരത

ജനിക്കുന്നൂ ഏകനായി

മരിക്കുന്നതും ഏകനായി

അതല്ലേ...

ആണ് നിത്യ


സത്യമെന്നും"

 "അറിഞ്ഞു കിട്ടുന്ന സ്നേഹം പുണ്യം

ചോദിച്ചു വാങ്ങുന്നത് 

കടവും കടപ്പാടും മാത്രം"


Wednesday, 3 July 2024

വാക്കിലെ പ്രണയം, കാട്ടിലേയും

 വാക്കിലെ പ്രണയം, കാട്ടിലേയും


 

***************************

"പ്രണയം നിറഞ്ഞ കാട്ടിലൂടെ നിൻകൈ പിടിച്ച്

ആളനക്കമില്ലാത്ത ഒറ്റയടിപ്പാതയിലൂടെ

നീങ്ങുമ്പോളൊരു പുതിയ ഭയം"


"വെള്ളിടിയകമ്പടിയിയോടെ

കാലവർഷപ്പെയ്ത്തിലെന്നെ

നനച്ചലിയിക്കുമെന്നന്ന്

കാതിലോതിയതും

എനിക്കറിയാത്തതല്ല

മറക്കാവതുമല്ലല്ലോ"  


"ഒടുവിലൊരു വാക്കിലൊതുക്കി,

വാക്കുതെറ്റി നീ കാടിറങ്ങുമ്പോൾ,

ആടിയുലയുന്ന മരവള്ളികളിലൂടെ

ഊറിയിറങ്ങി ചോരത്തുള്ളികൾ.

അതിറ്റിറ്റ് വീണു പൊത്തു നിറഞ്ഞ കുറ്റികൾ, 

ചുവപ്പ് കൊണ്ടത് നിണമെന്നറിഞ്ഞുപോയി,

കരഞ്ഞൂ ആ മരക്കുറ്റികൾ..

കാട് മാത്രം സാക്ഷി"


"പ്രണയസൗരഭച്ചാറിന് വിഷത്തിന്റെ ഗന്ധം,

ചോരയുടെ നിറം,

എവിടെനിന്നോ വന്ന

പുകച്ചുരുളുകൾക്ക് പിന്നിൽ

ബാക്കിപ്പത്രമെന്നോണം കാണാമൊരു അസ്ഥിപഞ്ജരം..

അത് പ്രണയാക്ഷരങ്ങളുടെ തുടിപ്പായിരുന്നു,

അത് പ്രണയകവിതയുടെ

ജീവന്റെ ജീവനായിരുന്നു.."


"ഇനിയും വിരുന്നു വരുന്നവർക്കായി

ചുവന്ന മരക്കുറ്റിയിൽ

കാത്തിരിപ്പുണ്ട്..

പാഠമെടുക്കാൻ, പ്രണയപാഠം."

******************************

ബിനു തിരുമല

സ്നേഹത്തിന്റെ ദുരവസ്ഥ


 സ്നേഹത്തിന്റെ ദുരവസ്ഥ 

***************************

പ്രപഞ്ചത്തിലെ വീര്യമുള്ള ലഹരി,

അതാണ് സ്നേഹമെന്നാശാൻ

പഠിപ്പിച്ച കാലം മറന്നു മാലോകരെല്ലാം.

സൗഭാഗ്യങ്ങൾ കെട്ടിപ്പടുക്കാൻ 

സാഹോദര്യങ്ങളും സൗഹൃദങ്ങൾ

പോലുമൊറ്റിക്കൊടുക്കാൻ മടിക്കാത്തവരെ ,

കണ്ടിട്ടും കാണാതെ 

പോകുന്നവരെപ്പോലെ തിരക്ക് കൂട്ടുന്നവരേ..

പ്രകൃതിസ്നേഹം പോലും മറക്കുന്നവരേ..

ദുരവസ്ഥ..

മനുഷ്യസാഹോദര്യസ്നേഹക്കണികയെങ്കിലും

ഒരു പുൽനാമ്പായെങ്കിലും 

അവശേഷിപ്പിക്കൂ

മനുഷ്യരിലും മണ്ണിലും. 

ഈ ലോകത്ത് അത് തളിരിടട്ടേ 

അതു പന്തലിച്ചു വളരുമ്പോൾ വാളോങ്ങുന്നവർ തല കുമ്പിടട്ടേ...

ഭാവങ്ങൾ മാറുമ്പോൾ മാത്രമേ പേരുകൾ മാറുന്നുള്ളൂ

പക്ഷേ, ഈ പ്രപഞ്ചത്തിൽ 

സ്നേഹമെന്നതെന്നും

നിലകൊള്ളും

നിത്യസത്യമായ്.

സ്നേഹമാണഖിലസാരമൂഴിയിൽ,

സ്നേഹദീപമേ മിഴിതുറക്കൂ 

ഇനിയെങ്കിലും.. 

വരുന്ന നാളേയ്ക്കായെങ്കിലും..

((ബിനു തിരുമല))

******************