വീ ആർ നോട്ട് ബെഗ്ഗേർസ്
========================കഴിച്ചിറങ്ങി ടിപ്സും ഇട്ട്
മൂന്നും കൂട്ടി മുറുക്കിത്തുപ്പി
ഇറങ്ങിയ വയറു തടവിയിറങ്ങി
മുന്നിലേക്ക് നീണ്ട കൈ കാണാതിറങ്ങി.
വണ്ടിയോടിച്ചു കുണ്ടിലേക്ക് പോന്നേരം
താങ്ങാനൊരു പട്ടിയും വന്നതില്ലാ
ബെല്ലി വീര ഭഗവാൻ ഉരുണ്ടു കിടക്കേ
മുന്നിലേക്ക് നീണ്ട കൈ വീണ്ടും
അപ്പിടിയിലുയർന്നാ മാംസപിണ്ഡം
"അയ്യാ എതാവത് കൊടുങ്കയ്യാ"

No comments:
Post a Comment